പണ്ട് പണ്ട്...അതായത് ഏകദേശം ഒരു രണ്ട് വര്‍ഷം മുന്‍പ് , കോളേജില്‍ ഫസ്റ്റ് ഇയര്‍ മണ്ണുണ്ണിയില്‍ നിന്നും
സെക്കന്‍റ് ഇയര്‍ ലെവലിലേയ്ക്,.... അതായത് 'ഇതാരാ? ഷക്കീല...ഇതോ? രേഷ്മ' ...എന്ന ലെവലിലേയ്ക്ക് ഉയര്‍ന്ന സമയം .
ഫസ്റ്റ് ഇയറില്‍ നിന്നും സെക്കന്‍റ് ഇയറിലേയ്ക്ക് വരുമ്പൊ എന്താന്നറിയില്ല, നെഞ്ച് വിരിവ് ഇങ്ങനെ കൂടി വരും .
അതെ, കോളേജിലെ രണ്ടാം വര്‍ഷം തുടങ്ങുന്ന ദിവസം വിരിച്ച് പിടിച്ച നെഞ്ചും അതിനകത്ത്പിടിക്കാന്‍ പോകുന്ന ഫസ്റ്റ് ഇയര്‍ ചരക്കുകളെയും മനസ്സില്‍ കണ്ട് ഞാന്‍ കോളേജില്‍ കാല്‍ കുത്തി.
കുത്തി, കുത്തിയില്ല എന്ന് പറഞ്ഞ് നിന്ന സമയത്താണു എനിക്ക് ആ വാര്‍ത്ത ലഭിച്ചത്.
ഫസ്റ്റ് ഇയര്‍ കുട്ടികളെ മുകളിലത്തെ നിലയിലും ഞങ്ങളെ താഴത്തെ നിലയിലും ആക്കി, പ്രിന്‍സി ഞങ്ങളുടെ വികാരങ്ങളെ
വലിച്ചു കീറിയിരിക്കുന്നു !
വിടോ, പിന്നെ പിന്നെ ജൂനിയെഴ്സിന്‍റെ താഴെക്കൂടി പോയാല്‍ അറിയാതെ
തല മുകളിലോട്ടാകും ! ആരെങ്കിലും ചോദിച്ചാല്‍.... 'ഇന്ന് പെയ്യും ..അല്ല മഴയേ..'എന്നൊക്കെയാവും മറുപടി !!
അങ്ങനെയിരിക്കെ ഒരു ദിവസം പതിവ് പോലെ ഭൂമിക്കു നേരെ ഒപ്പോസിറ്റായി 180 ഡിഗ്രിയില്‍ നമ്രശിരസ്കനായി തലയും ഉയര്‍ത്തിപ്പിടിച്ചു ജൂനിയേര്‍സ് ബ്ലോക്കിന് താഴെ കൂടി നടന്നു വരവേ..... തുള്ളിക്കൊരു ഒന്നൊന്നരകലം എന്ന റേഷ്യോയില്‍ എന്‍റെ മേലേ മഴ പെയ്തു.മാനം മര്യാദക്ക് മാനത്തു നോക്കി നടന്ന കാരണം കൃത്യം മോന്തക്ക് തന്നെയാണ് വെള്ളം വീണത്.
കോപ്പ്,.. മഴവെള്ളം വീണാല്‍ കണ്ണ് ഇത്രക്കും നീറുമോ .......???
അപ്പൊ ഇത് മഴയല്ല, മണമടിച്ചപ്പോ പുളിച്ച മീന്‍കറി ആണെന്ന് മനസ്സിലായി,മീന്‍ ഏതാണെന്ന് പിടി കിട്ടുന്നില്ല...... അയലയോ മത്തിയോ ??
എന്ത് പണ്ടാരമായാലും വേണ്ടില്ല, ഇത് ചെയ്തവനെ ഇന്ന് ഞാന്‍ സ്നേഹിച്ചു കൊല്ലും,പക്ഷേ ലവനെ കാണണമെങ്കില്‍ കണ്ണൊന്നു തുറന്നു കിട്ടണം.അവസാനം തിരുമ്മി തിരുമ്മി കണ്ണ് ചെറുതായി തുറന്നു നോക്കിയ ഞാന്‍ നടുങ്ങി കിടുങ്ങിപ്പോയി,. എന്‍റെ മേലേ പൂനിലാമഴ പെയ്യിച്ചത് ലവനല്ല,ലവള്‍ ആയിരുന്നു.അതും ഒരു മുട്ടന്‍ ചരക്ക്.അതായത് ചെല്ലക്കിളി !!!!
അവളുടെ മിഴിമുന കൊണ്ടെന്‍റെ നെഞ്ചിലൊരു ബല്ലേ ...കാഴ്ച വ്യക്തമല്ലാത്തത് കാരണം ഒരേയൊരു ബല്ലേ മാത്രമേ ഉണ്ടായുള്ളൂ.... മറ്റേ ബല്ലേ അവളുടെ അടുത്തുണ്ടാവണേ എന്ന് ഞാന്‍ ആശിച്ചു.പെട്ടെന്ന് മുഖം തുടച്ചു ഞാന്‍ വീണ്ടും നോക്കി.ഹോ... എന്തൊരു ചരക്ക്. ഇപ്പൊ എല്ലാം വ്യക്തമായി കാണാം !!!
അവള്‍ എന്നെ നോക്കി കൈ തൊഴുതു കൊണ്ട് സോറി പറഞ്ഞു,
'ഹേയ് സാരല്യ കുട്ടീ... ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളല്ലേ, വേണോങ്കി ഒന്നും കൂടി തുപ്പിക്കോളൂ' എന്ന മട്ടില്‍ ഞാന്‍ അവളെ നോക്കി ചിരിച്ചു.അങ്ങനെ അവള്‍ എനിക്കൊരു ടാറ്റയും തന്നു നടന്നു പോയി.
അവള്‍ ആ പോക്ക് പോയത് എന്‍റെ ലതും കൊണ്ടായിരുന്നു.... "ഹാര്‍ട്ട്"!!
കറുത്ത നിറത്തില്‍ ചുവപ്പും മഞ്ഞയും പൂക്കളുള്ള അവളുടെ ചുരിദാര്‍ എന്‍റെ കണ്മുന്നില്‍ നിന്നും മായുന്നില്ല,. ക്ലാസില്‍ ഇരുന്നപ്പോഴും എന്‍റെ കണ്മുന്നില്‍ അത് തന്നെയായിരുന്നു,ബ്ലാക്ക് ബോര്‍ഡില്‍ പോലും അത്തപ്പൂക്കളം ഇട്ട പോലെയുള്ള ആ ചുരിദാര്‍ മാത്രം !!!
അതേ..... ആ ചുരിദാറിനോട്..ഛെ.. ആ കുട്ടിയോട് എനിക്ക് പ്രേമം തുടങ്ങിക്കഴിഞ്ഞു. 'സബറോം കീ സിന്ദഗീ ജോ കഭീ ഖതം ഹോ ജാത്തീ ഹേ"
അന്ന് രാത്രി അവളുടെ ചന്തി കാരണം .. സോറി... ചിന്ത കാരണം എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.എന്തായാലും ഉറങ്ങാതെ കിടക്കുകയല്ലേ,എന്നാ പിന്നെ ആ ടൈമില്‍ വല്ല മധുര സ്വപ്നങ്ങളും കണ്ടു കളയാം എന്ന് തീരുമാനിച്ച് ഞാന്‍ പതുക്കെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു
സ്വപ്നത്തിന്‍റെ ലൊക്കേഷന്‍ ടൈറ്റാനിക് ആയിരുന്നു.ഞങ്ങള്‍ ടൈറ്റാനിക് സിനിമയിലെ കഥാപാത്രങ്ങളും. ഞാന്‍ റോക്ക് അവള്‍ ജാസ്.... ഛെ....ഞാന്‍ ജാക്ക് അവള്‍ റോസ് !!
പ്രണയ സല്ലാപങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കപ്പലിന്‍റെ ഡെക്കില്‍ എത്തി,..
അങ്ങ് ദൂരെ ചക്രവാളത്തില്‍ സൂര്യന്‍ കടലില്‍ മുങ്ങിക്കുളിക്കുന്നു,ശോ .. ഈ സന്ധ്യേടെ ഒരു കാര്യം !!! അങ്ങനെ സന്ധ്യാ സൗന്ദര്യവും ആസ്വദിച്ചു നിന്ന എനിക്ക് പെട്ടെന്നൊരു ബുദ്ധി തോന്നി,! ഞാന്‍ അവളോട് പറഞ്ഞു,..
"റോസ്...... നമുക്ക് തുപ്പിക്കളിച്ചാലോ ??"
"എല്ലാം ജാക്കേട്ടന്‍റെ ഇഷ്ടം പോലെ" ലജ്ജാവിവശയായി അവള്‍ !!!!
കേട്ട ഹാഫ് കേള്‍ക്കാത്ത ഹാഫ്,ഞാന്‍ കടലിലേക്കാഞ്ഞു തുപ്പി !!!
പെട്ടെന്ന് എന്‍റെ 'മധ്യപ്രദേശിനിട്ട്' ഒരു ചവിട്ട് കിട്ടി,.. കൂടെ ഒരു ഭരണിപ്പാട്ടും കേള്‍ക്കുന്നു,
"ഹെന്ത് .. എന്‍റെ റോസ്,... അവള്‍ ഇത്രക്കും ക്രൂരയും കൂതറയുമാണോ ??"
അസഹനീയമായ വേദന കാരണം എനിക്ക് കണ്ണ് തുറക്കേണ്ടി വന്നു
അങ്ങ് ദൂരെ നിന്നും ട്രെയിന്‍ സൈറന്‍ മുഴക്കുന്ന സൗണ്ട് കേള്‍ക്കാം .... ഞാന്‍ ശ്രദ്ധിച്ചു, അല്ല, അതു ട്രെയിന്‍ അല്ല, എന്‍റെ ചെവിക്കകത്ത് 'കീ' എന്ന ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നതാ !!
സ്വപ്നത്തില്‍ ഞാന്‍ കടലിലോട്ടു തുപ്പിയത് എന്‍റെ അടുത്ത് കിടന്നിരുന്ന സുഹൃത്തിന്‍റെ മേലെ ആണ് ലാന്‍ഡ് ചെയ്തതെന്നും അതിന്‍റെ റിയാക്ഷന്‍ ആണ് ഞാന്‍ അനുഭവിച്ചതെന്നും എനിക്ക് വൈകാതെ മനസിലായി
"എന്ത് കോപ്പിലെ പണിയാടാ പന്ന @#$#^%& മോനേ ഈ കാണിച്ചത്" ??
"അളിയാ ക്ഷമി,.. ഞാന്‍ തുപ്പിക്കളിക്കുന്ന ഒരു സ്വപ്നം കണ്ടതാ".
"ഹും...ഇനി നീ സ്വപ്നം കണ്ടെന്നു ഞാനറിഞ്ഞാല്‍ അന്ന് നിന്‍റെ മയ്യത്താ..... സൂക്ഷിച്ചോ,..."
ലവന് തണ്ടും തടീം കൂടുതല്‍ ഉള്ളതിന്‍റെ അഹങ്കാരം..
എന്‍റെ ഉറക്കം പിന്നേം പോയി,.. ഇനി ഇത് അവളോട് പറയാതെ എനിക്ക് മനസ്സമാധാനമായി ഉറങ്ങാന്‍ പറ്റൂല്ല, സോ..പിറ്റേന്ന് തന്നെ എന്‍റെ പ്രേമം അവളെ അറിയിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം എന്ന് ഞാന്‍ തീരുമാനിച്ചു
ബട്ട്.... എങ്ങനെ ??
പെട്ടെന്ന് ഐഡിയ മൊബൈല്‍ പരസ്യത്തില്‍ അഭിഷേക് ബച്ചന് തോന്നിയ മാതിരി ഒരു "വാട്ട് ആന്‍ ഐഡിയ" എനിക്കും തോന്നി......
അതേ .. പ്രേമലേഖനം...!!
സംഗതി കുറച്ചു പഴയ പരിപാടിയാണെങ്കിലും സാഹിത്യപരമായി ഒക്കെ എഴുതിയാല്‍ ചിലപ്പോ ലവള്‍ വീണാലോ ?
പക്ഷേ... സാഹിത്യത്തിനു ഈ പാതിരാത്രി ഞാന്‍ എവിടെ പോകും..
അപ്പൊ തന്നെ ദോണ്ടേ പിന്നേം വന്നു ഐഡിയ. നേരത്തെ കണ്ട ടൈറ്റാനിക് സിനിമയില്‍, ഒരമ്മച്ചി തൊണ്ടപൊട്ടി പാടിയ ഒരു പാട്ടുണ്ട് ... ലതിനെ മലയാളീകരിക്കുക, സംഗതി ക്ലീന്‍ !!!
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു ,.. ഒരു പേപ്പറും പേനയുമെടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി
"എല്ലാ രാവുകളിലും എന്‍റെ സ്വപ്നത്തില്‍ നിന്നെ ഞാന്‍ കാണുന്നു,ഞാന്‍ അറിയുന്നു"...(every night in my dreams i see you, i feel you...)
ആഹാ, എത്ര അര്‍ത്ഥസമ്പുഷ്ടമായ വരി...
എനിക്ക് ഇംഗ്ലീഷ്കാരോട് വല്ലാത്തൊരു ബഹുമാനം തോന്നി, പ്രത്യേകിച്ചും ആ അമ്മച്ചിയോട് !!
അവരെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഞാന്‍ രണ്ടാമത്തെ വരിയിലേക്ക് കടന്നു
(that is how i know you, go on)
"അങ്ങനെയാണ് എനിക്ക് നിന്നെ അറിയാവുന്നത്,.. പൊയ്ക്കോ (?)"
എങ്ങോട്ട് പോകാന്‍ ??
കോപ്പ്..ഇത് വായിച്ചാല്‍ അവള് എപ്പോ പോയെന്ന് ചോദിച്ചാല്‍ മതി ...
ഈ ഇംഗ്ലീഷ് കണ്ടു പിടിച്ചവന്‍റെ തന്തക്കു വിളിക്കണം ... അല്ല പിന്നെ !!!
അങ്ങനെ ആ പരിപാടിയും ഉപേക്ഷിച്ചു,. പിന്നെയും ഒരുപാട് വഴികള്‍ ആലോചിച്ചെങ്കിലും അതൊന്നും ശരിയാവില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു .... നേരിട്ട് ചെന്നങ്ങു പറയുക !!!
ഹോ ... ആലോചിച്ചപ്പോള്‍ തന്നെ കുളിര് കോരി, അങ്ങനെ അന്ന് ഞാന്‍ അവിടിയിരുന്നു കോരി ... ഛെ.. ഉറങ്ങി !!
*************************************************************************************************************
പിറ്റേന്ന്
കോളേജ് വിട്ട സമയം, ഞാന്‍ അവളെയും കാത്ത് കോളേജിനു പുറത്തു നിന്നു,..
താമസിയാതെ തന്നെ അവള്‍ വരുന്നത് കണ്ടു, ബട്ട് ..അവളുടെ കൂട്ടുകാരി കൂടെയുണ്ട് ..എന്ത് തന്നെയായാലും ഇനിയൊരു അവസരത്തിലേക്ക് ഇത് മാറ്റി വയ്ക്കുന്ന പരിപാടി ഇല്ല എന്ന് തീര്‍ച്ചപ്പെടുത്തിയ ഞാന്‍ അവള്‍ എന്‍റെ അടുത്തെത്തിയതും ശ് ശ് ... ടൊക് ടൊക്.. എന്നൊക്കെ ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകര്‍ഷിച്ചു ...
അവര്‍ രണ്ടു പേരും പേടിച്ച് പേടിച്ച് എന്‍റെ അടുത്ത് വന്നു, പാവങ്ങള്‍ ഞാന്‍ റാഗ് ചെയ്യാന്‍ വിളിച്ചതാണെന്നു കരുതിക്കാണും
അവള്‍ അടുത്ത് വന്നതും എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി, സകല ധൈര്യവും ചോര്‍ന്നു പോകുന്ന പോലെ തോന്നി ,അവളുടെ ചോദ്യഭാവത്തിലുള്ള നോട്ടവും കൂടി കണ്ടതോടെ ഈശ്വരാ 'മുട്ടിടി വാട്ടര്‍സപ്ലൈ' ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് രണ്ടും കല്പിച്ചു ഞാന്‍ അങ്ങ് പറഞ്ഞു
"എനിക്ക് നിന്നോട് ഭയങ്കര പ്രേമമാണ്.. നിനക്കെന്നെ ഇഷ്ടമാണോ ??"
പണ്ടാരം..... എന്തൊക്കെ പറയണമെന്ന് ആലോചിച്ചു വന്നതാ,, അവസാനം വായില്‍ വന്നത് ഇത്ര മാത്രം, പോയി.. എല്ലാം കൈവിട്ടു പോയി !!!
"ഞാ....ഞാന്‍ നിങ്ങളെ അങ്ങനെയൊന്നും"....ലവള്‍ പറഞ്ഞു നിര്‍ത്തി
"മതി.... ഇനിയൊന്നും പറയണ്ട "... ഞാന്‍
അവളെ അധികം പറയാന്‍ അനുവദിച്ചാല്‍ ചിലപ്പോ എന്നെ ഒരു സഹോദരന്‍ ആയി കണ്ടാലോ എന്ന് പേടിച്ച് ഞാന്‍ സംഭാഷണം അവിടെ നിര്‍ത്തിച്ചു!!! അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ എല്ലാം ഇങ്ങനെയാ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അങ്ങ് സഹോദരന്‍ ആക്കിക്കളയും "
അങ്ങനെ മഹത്തായ എന്‍റെ ആദ്യ പ്രേമം... ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടിട്ടു അവസാനം റിലീസ് ആയ അന്ന് തന്നെ തിയേറ്റര്‍ വിടേണ്ടി വന്ന സൂപ്പര്‍സ്റ്റാര്‍ സിനിമകളെ പോലെ നൊടിയിടയില്‍ പൊട്ടി പാളീസായി !!
കാട്‌ബറീസ് ചോക്ലേറ്റ് കളഞ്ഞു പോയ അണ്ണാനെ പോലെ ഞാന്‍ വിഷണ്ണനായി തിരികെ നടന്നു !!
പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ എന്നെ കണ്ടാല്‍ വേറെ എങ്ങോട്ടെക്കെങ്കിലും മാറിപ്പോവുക പതിവായി !!
പ്രേമനൈരാശ്യം കാരണം ഞാന്‍ ആകെ ഒരു വല്ലാത്ത അവസ്ഥയിലായി.
നിരാശാകാമുകന്മാരെപ്പോലെ താടിയും മുടിയും നീട്ടി വളര്‍ത്താമെന്നു ഞാന്‍ തീരുമാനിച്ചു, അവള്‍ക്കു കുറച്ചു സിമ്പതി തോന്നുന്നെങ്കില്‍ അതെങ്കിലും ആകട്ടെ എന്ന് കരുതി,..
പക്ഷേ ആവശ്യാനുസരണം വളരാത്ത താടിയും മുടിയും എന്നെ ചതിച്ചു,..
ഞാന്‍ വിടോ .. ശബരിമലക്ക് പോയ ഒരു കൂട്ടുകാരന്‍റെ കയ്യില്‍ മുന്നൂറ്റി അമ്പതു രൂപ എണ്ണി കൊടുത്ത് വിട്ട് കരടി നെയ് വാങ്ങിപ്പിച്ചു.
താടി വളര്‍ത്തിയിട്ടേ ഉള്ളൂ ബാക്കിക്കാര്യം എന്ന ദൃഡനിശ്ചയത്തിന്മേല്‍ കുറേക്കാലം കരടി നെയ് പുരട്ടി.. പക്ഷേ കൈപ്പത്തിയില്‍ രോമം കിളിര്‍ത്തു തുടങ്ങി എന്നല്ലാതെ താടി ... ങേഹേ !!
അങ്ങനെ അതും ചീറ്റിപ്പോയി
കാലം 'ജനശദാബ്ദി എക്സ്പ്രസ്സ്' പോലെ വേഗത്തില്‍ പോയ്ക്കൊണ്ടേ ഇരുന്ന സമയത്ത് പെട്ടെന്നൊരു ദിവസം ........
ഇന്‍റെര്‍വെല്ലിനു മൂത്രമൊഴിക്കാനായി ടോയിലെറ്റിലേക്ക് ആവേശത്തോടെ പോകുന്ന വഴിക്ക് .... അതാ എന്‍റെ മുന്നില്‍ വീണ്ടും ലവള്‍ !!
അവള്‍ എന്നെ തന്നെ നോക്കുന്നു ..... 'ഈശ്വരാ ലവള്‍ക്കും എന്നോട് ഡിങ്കോള്‍ഫിയായോ' ??
ഞാന്‍ അവളുടെ അടുത്തെത്തിയപ്പോള്‍ പണ്ട് ഞാന്‍ അവളെ വിളിച്ചത് അനുകരിക്കും പോലെ അവളും ശ് ശ് എന്ന് വിളിച്ചു ...
ആ വിളി കേട്ടതും നൂറ് നൂറ്റി ഇരുപതു കിലോമീറ്റര്‍ സ്പീഡില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് ഒരു പട്ടി കുറുകെ ചാടിയപ്പോള്‍ ബ്രേക്ക് ഇട്ട പോലെ അവിടെ നിന്നു...
അവള്‍ എന്‍റെ അടുത്തേക്ക് വന്നു... ഒന്നും മിണ്ടിയില്ല, എന്‍റെ കണ്ണുകളിലേക്ക് നോക്കി ... ഞാനും നോക്കി !!
തൃശൂര്‍ പൂരത്തെ വെല്ലുന്ന രീതിയില്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു !!
അവള്‍ ഒന്നും മിണ്ടാതെ ലജ്ജ കലര്‍ന്ന ഒരു ചിരിയോടെ ഒരു കത്ത് എന്‍റെ നേര്‍ക്ക് നീട്ടി .ഹോ... ആ കത്ത് കണ്ടതും എന്‍റെ പൊന്നും കിനാക്കളൊക്കെ ഉന്നം മറന്നു തെന്നിപ്പറന്ന്... ഹോ പണ്ടാരമടങ്ങി !!!
ഞാന്‍ പതിയെ ആ കത്തിലേക്ക് നോക്കി ......അവളുടെ കല്യാണത്തിന്‍റെ ക്ഷണക്കത്ത് !!!ബ്ലും .. തെന്നിപ്പറന്ന പൊന്നും കിനാക്കളൊക്കെ ആ വഴിക്ക് തന്നെയങ്ങ് പറന്ന് പോയി
'അടുത്ത മാസം ഇരുപത്തി അഞ്ചാം തീയതീ എന്‍റെ കല്യാണമാണ് ... ചേട്ടന്‍ തീര്‍ച്ചയായും വരണം..... വരില്ലേ' ??... ലവള്‍
ങും... വരാം !!.. ഞാന്‍
അവള്‍ പിന്നെയും പോയി ..... എന്‍റെ 'ലത്' എനിക്ക് തന്നെ തിരിച്ചു തന്നു കൊണ്ട് !!
അങ്ങനെ എന്‍റെ ആദ്യത്തെ ദുരന്ത ലവ് സ്റ്റോറി അവിടെ പൂര്‍ണമായി !!
കാട്ബറീസ് തിരികെ കിട്ടാത്ത അണ്ണാനായി ഞാന്‍ ഇന്നും ജീവിക്കുന്നു !!!!!!!
************************************************************************************
No comments:
Post a Comment