ഞാന്‍ കോഴിക്കോട് ഒരു പോളി ടെക്നിക്കില്‍ പഠിച്ചിരുന്ന കാലം , കോളേജില്‍ പഠിക്കുന്ന കാലം .
തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം ഹോസ്റ്റല്‍ മെസ്സിലെ 'സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ' ഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരു വഴിക്കായി, കഴിക്കാന്‍ വേണ്ടി ഇങ്ങോട്ട് വലിച്ചാല്‍... 'എനിക്കിപ്പോ വരാന്‍ മനസ്സില്ലെടാ പുല്ലേ'.. എന്നും പറഞ്ഞു ഇങ്ങോട്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പഴയ ഷേപ്പ് ലേക്ക് തന്നെ മടങ്ങി പോകുന്ന,ഞങ്ങളെക്കാള്‍ ശക്തിയുള്ള 'പൊറോട്ടയും', ക്രിക്കറ്റ് കളിക്കാന്‍ പന്തില്ലാതെ വന്നാല്‍ പകരം ഉപയോഗിക്കാന്‍ പന്തിനേക്കാള്‍ ഉപയോഗപ്രദമായ 'ബോണ്ടയും സുഖിയനും' കാടി വെള്ളം പോലത്തെ ചായയും, എല്ലാം ഒന്നിനൊന്നു മെച്ചം ..!!!!!!
പിന്നെ കുട്ടിക്കൂറ പൌഡര്‍ മണക്കുന്ന കറികളും, അതിനു കാരണക്കാരന്‍ ഞങ്ങടെ മെസ്സിലെ ചീഫ് കുക്ക് ആയ വിജയേട്ടന്‍ ആണ്, പുള്ളി ഏത് നേരവും സുന്ദരക്കുട്ടപ്പന്‍ ആയേ ഇരിക്കൂ (മമ്മൂട്ടി ആണെന്നാണ് പുള്ളീടെ വിചാരം, കോളേജ് വിടുന്ന സമയത്ത് അലക്കി തേച്ചു വടി പോലെ നിക്കുന്ന ഷര്‍ട്ടും ഇട്ടു പെണ്ണുങ്ങളെ നോക്കാന്‍ വന്നു നിക്കും, മെസ്സിന് മുന്നില്‍, മുഖത്താണെങ്കില്‍ കുമ്മായപ്പൊടി വാരിത്തേച്ച പോലെ ഒരു ലോഡ് പൌഡറും,ഓരോ നേരത്തെക്കും ഓരോ ടിന്‍ തീര്‍ക്കുന്നുണ്ടാവണം.. !!!)
പിന്നെ ഇടക്കിടക്ക് ഒന്ന് വയര്‍ ഇളക്കണം എന്ന് തോന്നിയാല്‍ നേരെ മെസ്സിലോട്ടു ചെന്ന് തലേന്നത്തെ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഒന്ന് മണപ്പിച്ചിട്ട് നേരെ കക്കൂസിലേക്ക് ഓടും,മണക്കുക മാത്രമേ ഉള്ളൂ,അതെങ്ങാനും എടുത്തു തിന്നാല്‍ പിന്നെ ആയുഷ്കാലം മുഴുവനും കക്കൂസില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വരും.അത് കൊണ്ട് ആ റിസ്ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല ..!!
അങ്ങനെ പ്രസ്തുത വിഭവങ്ങള്‍ ഒക്കെ കഴിച്ചു കഴിച്ചു അവിടെ ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിനെ പോലെ ഇരുന്ന പലരും അവസാനം ഇന്ദ്രന്‍സിനെ പോലെയായി,എന്‍റെ കാര്യമാണേല്‍ പറയുകയും വേണ്ടാ,അവിടെ ചേര്‍ന്നപ്പോള്‍ തന്നെ പെന്‍സില്‍ പരുവത്തില്‍ മാത്രം ഉണ്ടായിരുന്ന ഞാന്‍,, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൊട്ടുസൂചി പരുവത്തിലേക്ക് എത്തിപ്പറ്റി ...!!!!!
അങ്ങനെ അവസാന വര്‍ഷം ഞങ്ങള്‍ കുറേ പേര്‍ ഹോസ്റ്റെലീന്നു ചാടി,
പലരും പല വഴിക്ക്, ചിലര്‍ വാടകക്ക് വീടെടുത്ത്, മറ്റുള്ളവര്‍ പേയിംഗ് ഗസ്റ്റ് ആയി ...!!
അങ്ങനെ ഞാനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കുറേ അന്വേഷിച്ചു ഒരു വീട് കണ്ടുപിടിച്ചു അങ്ങോട്ടേക്ക് മാറി.. !!!
ആദ്യമൊക്കെ ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നെങ്കിലും പിന്നീട് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി രാവിലെ കഞ്ഞിയും അച്ചാറും.രാത്രി പിന്നെയും കഞ്ഞിയും അച്ചാറും ആക്കി..!!(ഉച്ചക്ക് ഹോട്ടല്‍ തന്നെ ശരണം പൊന്നയ്യപ്പാ)...!!
അങ്ങനെ ഒരു ദിവസം പെട്ടെന്ന് എനിക്ക് ബോധോദയം ഉണ്ടായി...!!!
ഞാന്‍ കൂട്ടുകാരോട് ചോദിച്ചു "എന്ത് കൊണ്ട് നമ്മുക്ക് ഇന്ന് ചോറും കറിയും വച്ച് കൂടാ..??? " ആദ്യം ഒന്ന് എതിര്‍ത്തെങ്കിലും എന്‍റെ നിര്‍ബന്ധം കാരണം ലവന്മാര്‍ വഴങ്ങി ...!!!
അന്ന് വൈകീട്ട് കോളേജ് വിട്ടു കഴിഞ്ഞു ഞങ്ങള്‍ നേരേ മീന്‍ വില്‍ക്കുന്ന കടയിലേക്ക് വച്ച് പിടിച്ചു, അവിടെ ചെന്നപ്പോള്‍ പലതരം മീനുകള്‍ അതാ ഞങ്ങളെ മാടി വിളിക്കുന്നു.. ഇങ്ങട് വായോ .. ഇങ്ങട് വായോ.. എന്ന് !!!
നെയ്മീന്‍ ഇരിക്കുന്നത് കണ്ടു കൊതി മൂത്ത ഞാന്‍ , എന്തായാലും ആദ്യത്തെ സംരഭമല്ലേ, എന്നാ പിന്നെ ലാവിഷ് ആയിക്കോട്ടെ എന്ന് കരുതി, പത്തു രൂപയ്ക്കു 'മത്തി' വാങ്ങി.....പാവം നെയ്മീന്‍ ചമ്മിപ്പോയി ;)
മീന്‍ വിക്കുന്ന കാക്ക,അത് ഒരു പേപ്പറില്‍ പൊതിഞ്ഞു തരാതെ നേരേ എടുത്തു ഒരു വെള്ള പ്ലാസ്റ്റിക് കവറില്‍ ഇട്ടു തന്നു, എന്‍റെ നല്ലവരായ ചങ്ങാതിമാര്‍ അത് പിടിക്കാന്‍ എന്നെ തന്നെ ഏല്പിച്ചു !!!
അവിടുന്ന് ഞങ്ങടെ വീട്ടിലേക്കു കോളേജിന് എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പ് കഴിഞ്ഞു വേണം പോകാന്‍. അവിടെ എത്തിയപ്പോള്‍, ബസ് കാത്തു നിക്കുന്ന പെണ്ണുങ്ങള്‍ എല്ലാം എന്നെ നോക്കി ഒരുമാതിരി തൊലിഞ്ഞ ചിരി ചിരിക്കുന്നു.......@#!.... കോളേജില്‍ ഒരു വിധം സ്റ്റാര്‍ വാല്യൂ ഉള്ള ഞാനാണ് നല്ല ടിപ്പ് ടോപ്പ് ഡ്രെസ്സും ഷൂസും ബാഗും ഒക്കെ ആയി,വലത്തേ കയ്യില്‍ മത്തി അടങ്ങുന്ന കവറും പിടിച്ചു പോകുന്നത് (ആ ബസ് സ്റ്റോപ്പ് കൊണ്ട് വെക്കാന്‍ കണ്ട സ്ഥലം.......ഏത് തെണ്ടിയാ അതവിടെ കൊണ്ട് വച്ചത്...) !!!
അങ്ങനെ നമ്രശിരസ്കനായി ആ കിളികള്‍ക്ക് മുന്നിലൂടെ മത്തിയുമായി ഞാന്‍ നടന്നു നീങ്ങി. അവസാനം വീടെത്തി ..!!!
എത്തിയ ഉടനെ പാചകം തുടങ്ങാന്‍ ഉള്ള ഒരുക്കമായി.
അപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്.ഞങ്ങളില്‍ ആരും ഇത് വരെ മീന്‍കറി വച്ചിട്ടില്ല. ( ആകെ ഉണ്ടാക്കാന്‍ അറിയാവുന്നത് ചായേം കാപ്പീം....പിന്നെ കഞ്ഞി,ഓംലെറ്റ് ,ബുള്‍സ് ഐ തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഐറ്റംസ് ആണ്... മീന്‍കറി ഞങ്ങടെ സ്റ്റാറ്റസ്നു ചേര്‍ന്നതല്ലെങ്കിലും ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത് എന്ന് ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞങ്ങള്‍ അന്ന് മീന്‍കറിയിലേക്ക് ചേഞ്ച്‌യത് )
അവസാനം ഇതൊക്കെ സിമ്പിള്‍ പരിപാടിയല്ലേ അളിയാ, നമ്മുക്ക് റെഡി ആക്കാം എന്നും പറഞ്ഞു ഞാന്‍ ലവന്മാരെ ധൈര്യപ്പെടുത്തി!!!
അങ്ങനെ ഞങ്ങള്‍ പാചകം തുടങ്ങി.
മീന്‍ മുറിക്കാന്‍ ഏല്‍പ്പിച്ചത് കുക്കിങ്ങിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരുത്തനെ ആയിരുന്നു.
ഞാന്‍ നോക്കുമ്പോള്‍ ഉണ്ട് ബൈപാസ് സര്‍ജെന്മാര്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ ശ്രദ്ധയോടെ ലവന്‍ സ്ലോ മോഷനില്‍ മീന്‍ മുറിക്കുന്നു.
"അളിയാ, മീന്‍കറി അടുത്ത ആഴ്ചത്തേക്ക് അല്ല, ഇപ്പോഴത്തെക്കാ, നീ ഇങ്ങനെ മുറിചോണ്ടു നിന്നാല്‍ ഇന്ന് നമ്മള്‍ പട്ടിണിയാകും പറഞ്ഞേക്കാം "
എടാ,.. അതിനീ പണ്ടാരമീന്‍ ഒന്ന് മുറിഞ്ഞു കിട്ടണ്ടേ ?? ലവന്‍റെ ചോദ്യം കേട്ട എനിക്ക് പുച്ഛം തോന്നി, ഒരു മീന്‍ പോലും മുറിക്കാന്‍ അറിയാത്ത ശവം .. !!!
"നീ ഇങ്ങോട്ട് മാറ്, മീന്‍ മുറിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ കാണിച്ചു തരാം. ശ്രദ്ധിച്ചു നോക്കിക്കോണം...ഒരു പ്രാവശ്യമേ കാണിച്ചു തരൂ. പിന്നെ സംശയം ചോദിച്ചോണ്ട് വന്നേക്കരുത്...ടൂ യൂ 'കുണ്ടറബസ്‌സ്റ്റാന്റ്' ..??"
ശരി അളിയാ...ലവന്‍ സമ്മതിച്ചു !!!
അങ്ങനെ ഒരു മീന്‍ കയ്യിലെടുത്തു അതിന്‍റെ തല ഭാഗം ലക്ഷ്യമാക്കി കത്തി വീശി..മുറിഞ്ഞു...മീനല്ല .....എന്‍റെ വിരല് !!!
അവിടെ കിടന്നു വലിയ വായില്‍ കാറിയ എന്‍റെ സമണ്ട് പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി ലവന്‍ എന്‍റെ വായ പെട്ടെന്ന് പൊത്തി.
ഇവന്‍റെ കയ്യെന്താ ഒരുമാതിരി അലുവ പോലെ ഇരിക്കുന്നതെന്ന് കരുതി ഞാന്‍ നോക്കുമ്പോഴുണ്ട് മുറിക്കാന്‍ വേണ്ടി കയ്യില്‍ കരുതി വച്ചിരുന്ന മത്തി എടുത്താണ് ലവന്‍ എന്‍റെ വായ്ക്ക് മേലെ അമുക്കിയത്......തെണ്ടി......!!
അങ്ങനെ മുറിവില്‍ മരുന്നൊക്കെ വച്ച് കെട്ടി വീണ്ടും തുടങ്ങി.
പിന്നെ അവന്‍ മീന്‍ മുറിക്കുന്ന ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു പോലും നോക്കിയില്ല......എനിക്ക് വെറുത്തു പോയി.......ഫൂ !!!
അങ്ങനെ അടുപ്പില്‍ വെള്ളം വച്ച് ബാക്കി കൂട്ടുകള്‍ എല്ലാം അതിലേക്കു ഇട്ടു, കൂടെ മീനും. തിളച്ചു കൊണ്ടിരിക്കുന്ന അതിലേക്കു എരിവു കുറഞ്ഞു പോയാലോ എന്ന് ഡൌട്ട് തോന്നിയത് കൊണ്ട് കുറച്ചു മുളക്പൊടി കൂടി എടുത്ത് വിതറി...കൂടിപ്പോയോ .. ??ഹേയ്.. സാരമില്ല.. കുറച്ചൊക്കെ എരിവില്ലാതെ എന്ത് മീന്‍കറി.. ??
അവസാനം മീന്‍കറി റെഡി ആയി. അത് ടേസ്റ്റ് ചെയ്തു നോക്കാനും അവന്മാര്‍ എന്നെ തന്നെ നിയോഗിച്ചു. ഒരു സ്പൂണില്‍ അതീന്നു കുറച്ചെടുത്തു ടേസ്റ്റ് ചെയ്തു നോക്കിയ എന്‍റെ തൊണ്ട മുതല്‍ വയറു വരെയുള്ള സകലഗുലാബികളും കത്തിപ്പോയി .. !!!
ഇന്നാരെയാ പടച്ചോനെ ഞാന്‍ കണി കണ്ടത് ??
മേലാല്‍ ഇനി അവനെ കണി കാണിക്കല്ലേ, എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു പോയി........
അങ്ങനെ "ഓപറേഷന്‍ മത്തിക്കറി" വന്‍ ദുരന്തമായി.. ഹോട്ടല്‍ അടക്കുന്നതിനു മുന്നേ അവിടെ എത്തിപ്പറ്റാന്‍ വേണ്ടി ഞങ്ങള്‍ പെട്ടെന്ന് തന്നെ റെഡി ആയി..
പോകുന്നതിനു മുന്‍പ് ഈ മത്തിക്കറിയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ വേണ്ടി കുറേ ആലോചിച്ചു. അവസാനം ഞങ്ങടെ വീടിനു പിറകില്‍ എച്ചില് പറക്കി കഴിക്കാന്‍ വരുന്ന കണ്ടന്‍ പൂച്ചക്ക് കൊടുക്കാമെന്നു വച്ചു.. അടുക്കള വാതില്‍ തുറന്നു പൂച്ചയെ മീന്‍കറി കാട്ടി മാടി വിളിച്ചു. അത് കാണേണ്ട താമസം ,,,കൊതിയന്‍ ഓടിയെത്തി. ഞങ്ങള്‍ സ്നേഹത്തോടെ ഞങ്ങള്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ മീന്‍കറി അവനു സമ്മാനിച്ചു. ആക്രാന്തം മൂത്ത അവന്‍ അതിലേക്കു തലയിട്ടു.. ഒന്ന് നക്കി.. എന്നിട്ട് ഞങ്ങളെ ചെറഞ്ഞു ഒരു നോട്ടം (" ഇതിനും മാത്രം ഞാന്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തെടാ ഡാഷ് മക്കളേ "എന്ന ഒരു ഭാവം )
എന്നിട്ട് ഒരു ഓട്ടം. പിന്നെ ആ സാധനത്തിനെ ഞങ്ങടെ വീടിന്‍റെ ഏരിയയില്‍ കണ്ടിട്ടില്ല !!
അന്നും പതിവ് പോലെ ഹോട്ടല്‍ ഭക്ഷണവും കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ഓര്‍ത്തു.
" മെസ്സ് തന്നെയായിരുന്നു മെച്ചം "!!!
****************************************************************************************************************

മത്തി കറി വെക്കാൻ എന്താ ഇത്രപ്രയാസം.ഞാൻപ ഠിച്ച് തരാം
ReplyDeleteആട്ടുന്നവനെപ്പിടിച്ചു നെയ്യാന്‍ ആക്കി എന്ന് കേട്ടിട്ടില്ലേ..?
ReplyDeleteഇതൊക്കെ'' അതിമോഹമാണ് മോനെ..അതിമോഹം..''
:)
ആഷി…കൊള്ളാം ..കേട്ടോ….
ReplyDeleteമിഷൻ ഇമ്പോസിബിൾ പാർട്ട് ടു…ഉടൻ പ്രതീക്ഷിക്കുന്നു..
ഹഹ ഞാനും നടതീട്ടോണ്ട് ഇത് പോലെ പല പരീക്ഷണങ്ങളും
ReplyDeleteമീന്‍ കറി വക്കല്‍ വളരെ ഈസി അല്ലെ ...അത് വെക്കാന്‍ അറിയുന്നവര്‍ക്ക് ...ഞമ്മക്കല്ല ട്ടോ ...വീണ്ടും ശ്രമിക്കു ..അവസാനം വിജയിക്കും ...ന്താ
ReplyDeleteപൂച്ചയും കരുതിക്കാണും അന്നു കണി കണ്ടവനെ ഈ ജീവിതത്തിലൊരിക്കലും കാണരുതേ എന്ന്!
ReplyDeleteഇന്നാരെയാ പടച്ചോനെ ഞാന്‍ കണി കണ്ടത് ??
ReplyDeleteമേലാല്‍ ഇനി അവനെ കണി കാണിക്കല്ലേ, എന്ന് ഉള്ളുരുകി പ്രാര്‍ത്തിച്ചു പോയി........
ഇതിനും മാത്രം ഞാന്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തെടാ ഡാഷ് മക്കളേ "
aashee super daa... idivettu piece/......
ഹ..ഹ..ഹ.....കിടു !!!
ReplyDelete